IndiaKeralaLatest

അന്താരാഷ്ട്ര യാത്രക്കാര്‍: ഒന്നാംസ്ഥാനം നിലനിര്‍ത്തി ദുബൈ വിമാനത്താവളം

“Manju”

ദുബൈ: അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ദുബൈ വിമാനത്താവളം ഇക്കുറിയും ഒന്നാം സ്ഥാനം നിലനിര്‍ത്തിയതായി എയര്‍പോര്‍ട്ട് കൗണ്‍സില്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കും യാത്രവിലക്കുകള്‍ക്കുമിടയിലാണ് ദുബൈ വീണ്ടും ഒന്നാമതെത്തിയത്.
കഴിഞ്ഞ വര്‍ഷം 2.58 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള ആംസ്റ്റര്‍ഡാം വിമാനത്താവളം വഴി 2.08 കോടി യാത്രക്കാരാണ് യാത്ര ചെയ്തത്. രണ്ടാം സ്ഥാനക്കാരേക്കാള്‍ 50 ലക്ഷത്തിലേറെ യാത്രക്കാര്‍ ദുബൈ വഴി സഞ്ചരിച്ചു. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം വിമാന സര്‍വിസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. വിവിധ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ക്കായി ആദ്യം തുറന്നുകൊടുത്ത വിമാനത്താവളങ്ങളില്‍ ഒന്ന് ദുബൈ ആയിരുന്നു.
2019ല്‍ മൂന്നാം സ്ഥാനത്തായിരുന്ന ആംസ്റ്റര്‍ഡാം കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തേക്കെത്തി. അതേസമയം, കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ലണ്ടന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, ഇസ്താംബൂള്‍, ദോഹ, ഇന്‍ജിയോണ്‍, സിംഗപ്പൂര്‍, മഡ്രിഡ് എന്നിവരാണ് ആദ്യ പത്തിലുള്ളത്.

Related Articles

Back to top button