IndiaKeralaLatest

ഗിന്നസ് നേട്ടവുമായി ഗംഗ

“Manju”

നീലേശ്വരം: ഗിന്നസ് വേള്‍ഡ് റെക്കോഡ് ഗംഗ ദാസിലൂടെ കരിന്തളത്തേക്ക്. നൃത്തത്തെ വളരെയധികം സ്നേഹിക്കുന്ന ഗംഗ ചെറുപ്രായത്തില്‍തന്നെ ബാബു കൃഷ്ണന്റെ ശിക്ഷണത്തില്‍ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിട്ടുണ്ട്.
പരപ്പയിലെ വെസ്റ്റേണ്‍ ഡാന്‍സ് വേള്‍ഡ് ഡാന്‍സ് അക്കാദമിയിലെ അനീഷ് മാസ്റ്ററിന്റെ 13 അംഗ വിളക്കാട്ടം ടീം ‘കോമഡി ഉത്സവം’ 12 മണിക്കൂര്‍ നീണ്ടുനിന്ന വേള്‍ഡ് ഗിന്നസ് പെര്‍ഫോമന്‍സില്‍ ഗംഗയും ഭാഗമായിരുന്നു.
അതിലൂടെയാണ് ഗിന്നസ് റെക്കോഡ് എന്ന നേട്ടം ഗംഗയെ തേടിയെത്തിയത്. തളിപ്പറമ്പ് എം.എം നോളജ് ആര്‍ട്സ് സയന്‍സ് കോളജില്‍ ബി.ബി.എ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. അച്ഛന്‍: തുളസിദാസന്‍ അമ്മ: ബിന്ദു.

Related Articles

Back to top button