IndiaKeralaLatest

ഇന്ത്യയെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബൈഡന്‍

“Manju”

വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി അമേരിക്ക. അഞ്ചു ടണ്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റ് ഇന്ത്യയ്ക്ക് കൈമാറി. 300 ഉപകരണങ്ങളുമായി എയര്‍ ഇന്ത്യ വിമാനം ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ടു. ഇന്ത്യയെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയ്ക്ക് ഇന്ത്യ നല്‍കിയ സഹായം മറക്കില്ലെന്നും,അതിഭീകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയ്ക്ക് സഹായം ഉറപ്പാക്കുമെന്നും ബൈഡന്‍ ട്വീറ്റ് ചെയ്തു. വാക്‌സിന്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയ്ക്ക് നല്‍കുമെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യയ്ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ട്വീറ്റ് ചെയ്തു. ഇന്ത്യാ ഗവണ്‍മെന്റുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും, ആവശ്യമായ സഹായങ്ങള്‍ ഉടന്‍ എത്തിക്കുമെന്നും അവര്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും കമല ഹാരിസ് ട്വീറ്റ് ചെയ്തു.

Related Articles

Back to top button