IndiaKeralaLatest

മാല്‍ദയിലേക്ക് ഇലക്‌ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍ നാളെ

“Manju”

തിരുവനന്തപുരം: 29ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ മാല്‍ദ മേഖലയിലേക്ക് കേരളത്തില്‍ നിന്നുള്ള ബംഗാളി തൊഴിലാളി വോട്ടര്‍മാര്‍ക്ക് പോകുന്നതിനായി സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ ട്രെയിന്‍ നാളെ(27) പുറപ്പെടും.വൈകിട്ട് 6ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ 29ന് മാല്‍ദയിലെത്തും. തിരുവനന്തപുരത്തിന് പുറമേ കൊല്ലം,ചെങ്ങന്നൂര്‍,കോട്ടയം,എറണാകുളം,തൃശൂര്‍,പാലക്കാട് എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. ഇൗ ട്രെയിന്‍ 30നും മേയ് 4നും തിരിച്ച്‌ തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തും. തിരുവനന്തപുരത്തുനിന്ന് മേയ് ഒന്നിനും ഒരു സര്‍വീസുണ്ട്. ട്രെയിന്‍ നമ്ബര്‍ 06185/06186

Related Articles

Back to top button