IndiaKeralaLatest

ആളൊഴിഞ്ഞ ഷെഡില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചു: രണ്ടു കുട്ടികള്‍ മരിച്ചു

“Manju”

ബത്തേരി: പടക്കം പൊട്ടിത്തെറിച്ചിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന രണ്ടു കുട്ടികള്‍ മരിച്ചു.
ബത്തേരി കോട്ടക്കുന്ന് സ്വദേശി മുരുകന്റെ മകന്‍ മുരളി (16), പാലക്കാട് മാങ്കുറിശി സ്വദേശി ലത്തീഫിന്റെ മകന്‍ മുഹമ്മദ് അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ മൂന്നാമന്‍ ഫെബിന്‍ ഫിറോസി(14)ന്റെ നിലയും ഗുരുതരമായി തുടരുന്നു.
വ്യാഴാഴ്ചയാണ് ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിക്കു സമീപം ആളൊഴിഞ്ഞ ഷെഡില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അയ്യങ്കാളേശ്വരിയാണ് മുരളിയുടെ അമ്മ. സഹോദരങ്ങള്‍: മുത്തുരാജ്, രാജലക്ഷ്മി. അജ്മലിന്റെ അമ്മ സജ്ന. സഹോദരങ്ങള്‍ അസ്ന, സാഹിര്‍.
പ്രദേശത്തു കളിക്കാനെത്തിയതായിരുന്നു കുട്ടികള്‍. ഷെഡിനുള്ളില്‍നിന്നു പൊള്ളലേറ്റ കുട്ടികള്‍ തൊട്ടടുത്ത കുളത്തിലേക്ക് ചാടുകയായിരുന്നു.

Related Articles

Back to top button