Latest

കൈകഴുകല്‍ ശീലമാക്കാം, കൊറോണയെ പ്രതിരോധിക്കാം

“Manju”

മനുഷ്യരാശിക്ക് ഇന്ന് വന്‍ ഭീഷണിയായി മാറിയ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നിര്‍ദേശിക്കപ്പെടുന്ന ഏറ്റവും പ്രധാന മാര്‍ഗമാണ് കൈകഴുകല്‍. കൊറോണ വൈറസിന്റെ കണ്ണി പൊട്ടിക്കാന്‍ വേണ്ടിയാണ് കൈകള്‍ കഴുകണമെന്ന് പറയുന്നത്. രോഗബാധിതര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ സ്രവങ്ങളോടൊപ്പം വൈറസ് പുറത്തേക്ക് തെറിച്ചുവീഴാം. ഈ സ്രവങ്ങളില്‍ സ്പര്‍ശിക്കാനിടയായാല്‍ കൈകളില്‍ നിന്ന് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കും.

ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച്‌ ഫലപ്രദമായി കൈ കഴുകണം. അതിന് കഴിയാത്തവര്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ അണുവിമുക്തമാക്കണം. യാത്രയ്ക്ക് മുമ്പും ശേഷവും കൈകള്‍ ഫലപ്രദമായി കഴുകേണ്ടതാണ്. കൈകള്‍ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ക്കുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയില്‍ മാത്രമല്ല നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറ്റേണ്ട ശീലമാണ് കൈകഴുകല്‍.

Related Articles

Back to top button