IndiaKeralaLatest

സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നടി അറസ്റ്റില്‍

“Manju”

ബംഗളൂരു: സഹോദരനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കി പലയിടത്തായി ഉപേക്ഷിച്ച സംഭവത്തില്‍ നടി അറസ്റ്റില്‍. കന്നട നടിയായ ശനായ കട്വെയാണ് അറസ്റ്റിലായത്.
നാലംഘ സംഘത്തിനൊപ്പം ചേര്‍ന്ന് സഹോദരന്‍ രാകേഷ് കട്വെയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹ അവശിഷ്ടങ്ങള്‍ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു.
നടിയുടെ പ്രണയബന്ധത്തിലെ എതിര്‍പ്പാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
രാകേഷിന്‍റെ ഉടലില്ലാത്ത തല ദേവരഗുഡിഹാല്‍ വനപ്രദേശത്തുനിന്നാണ് കണ്ടെത്തിയത്. മറ്റു മൃതദേഹാവശിഷ്ടങ്ങള്‍ ഗഡാഗ് റോഡില്‍നിന്നും ഹുബ്ബാലിയിലെ വിവിധ ഭാഗങ്ങളില്‍നിന്നും ലഭിച്ചു.
ഹുബ്ബാലി പ്രദേശിക പൊലീസാണ് ശനായയെ അറസ്റ്റ് ചെയ്തത്. കേസന്വേഷണത്തിന് നാലംഘ പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
നടിയെ കൂടാതെ സഹായികളായ നിയാസഹമദ് കാടിഗര്‍, തൗസിഫ് ചന്നപുര്‍, അല്‍ത്താഫ് മുല്ല, അമാന്‍ ഗിരാനിവാലെ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഏപ്രില്‍ 22ന് ശനായയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ശനായയും പ്രതികളിലൊരാള നിയാസഹമദ് കാടിഗറുമായുള്ള പ്രണയബന്ധം രാകേഷ് എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികള്‍ക്കായി ഏപ്രില്‍ ഒമ്ബതിന് ശനായ വീട്ടിലെത്തിയിരുന്നു. അതേ വീട്ടില്‍വെച്ച്‌ അതേ ദിവസമാണ് രാകേഷ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം നിയാസഹമദും കൂട്ടാളികളും മൃതദേഹഭാഗങ്ങള്‍ വിവിധ ഇടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.
കന്നഡയിലെ പ്രമുഖ മോഡലും നടിയുമാണ് ശനായ. 2018ല്‍ പുറത്തിറങ്ങിയ ഇടം പ്രേമം ജീവനം എന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.

Related Articles

Back to top button