KeralaLatest

സംസ്ഥാനത്ത് കൂടുതല്‍ വ്യാപിച്ചത് യുകെ വകഭേദം വന്ന വൈറസ്

“Manju”

തിരവനന്തപുരം:  സംസ്ഥാനത്ത് കൂടുതല്‍ വ്യാപിച്ചത് യു.കെ വകഭേദം വന്ന വൈറസ്. പത്തനംത്തിട്ടയില്‍ മാത്രമാണ് ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിധ്യമില്ലാത്തത്. ദക്ഷിണാഫ്രിക്കന്‍ വൈറസ് സാനിധ്യം കൂടുതലായി കണ്ടെത്തിയത് ഉത്തരകേരളത്തില്‍. ഇരട്ട വകഭേദം വന്ന വൈറസ് വ്യാപനം അധികം വലിയ പട്ടണങ്ങളിലും മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന പ്രദേശങ്ങളിലും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇ‍ന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് 40 ശതമാനം ജനിതക വകഭേദം വന്ന വൈറസ് സാന്നിധ്യം കേരളത്തില്‍ കണ്ടെത്തിയത്.

ഇതില്‍ 30.48 ശതമാണ് യു.കെ വകഭേദം വന്ന വൈറസ് സാന്നിധ്യം. തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ യു.കെ വകഭേദം മാത്രമാണുള്ളത്. 13 ജില്ലകളിലും ഈ വൈറസിന്റെ സാന്നിധ്യമുണ്ട്. പത്തനംതിട്ടയില്‍ മാത്രമാണ് ജനിതക വകഭേദം വന്ന വൈറസ് സാന്നിധ്യമില്ലാത്തത്. ഇന്ത്യയില്‍ കൂടുതലായി വ്യാപിക്കുന്ന ഇരട്ട വകഭേദം വന്ന വൈറസിന്റെ 6.67 ശതമാണ് കേരളത്തിലുള്ളത്. വലിയ പട്ടണങ്ങളിലും മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലുമാണ് ഈ വൈറസിന്റെ സാന്നിധ്യമുള്ളത്.

കൊല്ലം, ആ‍ഴപ്പു‍ഴ, കോട്ടയം, എറണാകുളം, കോ‍ഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നിവിടങ്ങളിലും ഇരട്ട വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ വകഭേദം വന്ന വൈറസാണ് മൂന്നാമത്തെത്. 4.38 ശതമാണ് സംസ്ഥാനത്തെ ഈ വൈറസിന്‍റെ സാന്നിധ്യം. കൂടുതല്‍ വ്യാപനം ഉത്തരകേരളത്തിലാണ്. പാലക്കാടാണ് വലിയ വ്യാപനമുണ്ടായത്. 21.43 ശതമാനം. വയനാട്, തൃശൂര്‍, മലപ്പുറം, കോട്ടയം, കൊല്ലം, കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, കോ‍ഴിക്കോട് എന്നീ ജില്ലകളിലും ദക്ഷിണാഫ്രിക്കന്‍ വൈറസ് വ്യാപനം ആരംഭിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

Related Articles

Back to top button