KeralaLatest

വോട്ടെണ്ണൽ ദിനം ലോക്ക്ഡൗൺ വേണ്ടെന്ന് ഹൈക്കോടതി

“Manju”

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. വോട്ടെണ്ണൽ ദിവസത്തില്‍ സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികൾ പര്യാപ്തമാണെന്നും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

സർവ്വകക്ഷി യോഗത്തിൽ ഈ കാര്യങ്ങളിൽ തീരുമാനം എടുത്തുവെന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു. വോട്ടെണ്ണൽ ദിവസം സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മാർഗ്ഗരേഖ പുറപ്പെടുവിച്ചെന്നും വിജയഹ്ലാദപ്രകടനം അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷ്ന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, നിർദ്ദേശങ്ങൾ പാലിക്കാത്ത ആളുകൾക്ക് എതിരെ നടപടി എടുക്കാൻ പോലും സർക്കാരും തെരെഞ്ഞെടുപ്പ് കമ്മിഷനും തയ്യാർ ആവുന്നില്ലെന്നായിരുന്നായിരുന്നു ഹർജിക്കാരുടെ വാദം. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം ആരും പാലിക്കുന്നില്ലെന്നും സർക്കാർ വിളിച്ച സർവ കക്ഷി യോഗത്തിൽ വിദഗ്ദർ പങ്കെടുത്തില്ലെന്നും ഹർജിക്കാർ കോടതി.

Related Articles

Back to top button