IndiaKeralaLatest

18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക്​ വാക്​സിനേഷന്‍ വൈകും

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത്​ 18 വയസ്​ മുതല്‍ 44 വയസ്​ വരെ പ്രായമുള്ളവര്‍ക്ക്​ വാക്​സിന്‍ ലഭിക്കാനുള്ള രജിസ്​ട്രേഷന്​ കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്​ചയാണ്​ തുടക്കമിട്ടത്​. മെയ്​ ഒന്ന്​ മുതല്‍ ഈ പ്രായപരിധിയില്‍ വരുന്നവര്‍ക്ക്​ വാക്​സിന്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്​. എന്നാല്‍, പുതിയ റിപ്പോര്‍ട്ടനുസരിച്ച്‌​ 18 മുതല്‍ 44 വയസ്​ വരെ പ്രായമുള്ളവരിലെ വാക്​സിനേഷന്‍ വൈകുമെന്നാണ്​ സൂചന.
നിലവില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക്​ നല്‍കിയിട്ടുള്ള വാക്​സിന്‍ 18 മുതല്‍ 44 വയസ്​ വരെ പ്രായമുള്ളവര്‍ക്ക്​ നല്‍കരുതെന്ന്​ ഉത്തരവുണ്ട്​. വാക്​സിന്‍ കമ്പനികള്‍ നല്‍കുന്ന 50 ശതമാനം വാക്​സിന്‍​ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക്​ നല്‍കുന്നുണ്ട്​. ഈ വാക്​സിന്‍ മുന്‍ഗണന വിഭാഗങ്ങള്‍ക്ക്​ മാത്രമേ നല്‍കാവു. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, 45 വയസിന്​ മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കാണ്​ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്ന വാക്​സിന്‍ നല്‍കേണ്ടതെന്ന്​ ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗാനി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്​തമാക്കുന്നു.
ബാക്കിയുള്ള 50 ശതമാനം വാക്​സിനാണ്​ കമ്പനികള്‍ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുന്നത്​. ഇത്​ ഉപയോഗിച്ച്‌​ വേണം 18 മുതല്‍ 44 വരെ പ്രായമുള്ളവര്‍ക്ക്​ വാക്​സിന്‍ നല്‍കാന്‍. നിലവിലെ സാഹചര്യത്തില്‍ മെയ്​ 15 എങ്കിലും കഴിയാതെ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വാക്​സിന്‍ നല്‍കാനാവില്ലെന്നാണ്​ കമ്ബനികളുടെ നിലപാട്​. ഇതോടെ മെയ്​ 15 എങ്കിലും കഴിയാതെ 18 മുതല്‍ 44 വയസ്​ വരെ പ്രായമുള്ളവര്‍ക്ക്​ വാക്​സിന്‍ ലഭിക്കില്ലെന്നാണ്​ സൂചന.

Related Articles

Back to top button