KeralaLatest

മോഹന്‍ലാലിനും ഭാര്യയ്ക്കും ആശംസകളുമായി പൃഥ്വിരാജ്

“Manju”

തിരുവനന്തപുരം  പ്രിയപ്പെട്ട ചേട്ടനും ചേച്ചിക്കും ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. ഈ ചേട്ടനും ചേച്ചിയും ആരാണെന്നല്ലേ ? അത് മറ്റാരുമല്ല മലയാളത്തിന്റെ പ്രിയപ്പെട്ട താരം മോഹന്‍ലാലും ഭാര്യ സുചിത്രയും. ഇരുവരുടെയും വിവാഹവാര്‍ഷികമാണ് ഇന്ന്. മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കും ഒപ്പം പൃഥ്വിരാജും ഭാര്യ സുപ്രിയയും ഒത്തുള്ള ചിത്രമാണ് പൃഥ്വിരാജ് ട്വിറ്ററില്‍ പങ്കുവച്ചത്.

ചിത്രം പങ്കുവെച്ചു കൊണ്ട് പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചത് ‘ഹാപ്പി ആനിവേഴ്സറി ചേട്ടന്‍ ആന്‍ഡ് ചേച്ചി’ എന്നാണ്. നിരവധി ആരാധകരാണ് ഇതിനു മറുപടിയായി മോഹന്‍ലാലിനും ഭാര്യയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

Related Articles

Back to top button