IndiaLatest

ടി20 ലോകകപ്പ് മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റാന്‍ സാധ്യത

“Manju”

ന്യൂഡല്‍ഹി ;കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടത്താനിരുന്ന ടി20 ലോകകപ്പ് മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റാന്‍ ആലോചന. ഐപിഎല്‍ മത്സരത്തില്‍ നിന്ന് വിദേശതാരങ്ങള്‍ പിന്‍വാങ്ങുന്ന സാഹചര്യത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ വേദി മാറ്റാന്‍ ആലോചിക്കുന്നത്. നിലവില്‍ ഐസിസി ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്.

ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 13 വരെയാണ് ഇന്ത്യയില്‍ ടി20 ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഒന്‍പത് വേദികളുടെ പട്ടിക കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് ഐസിസിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനു പിറകെയാണ് കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ ഐപിഎല്ലില്‍ നിന്ന് വിദേശ ഇന്ത്യന്‍ പിന്മാറുകയും ചെയ്തിരുന്നു.

Related Articles

Back to top button