IndiaKeralaLatest

സഹായം ചോദിച്ച കര്‍ഷകനോട് ‘പോയി ചാകാനാവശ്യപ്പെട്ട്’ ഭക്ഷ്യ മന്ത്രി

“Manju”

ബംഗളൂരു: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരവെ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സർക്കാർ നൽകുന്ന അരി വിഹിതം പര്യാപ്തമാണോ എന്ന കർഷകന്റെ ചോദ്യത്തിനോട് പരുഷമായി പ്രതികരിച്ച് കർണാടക ഭക്ഷ്യ മന്ത്രി ഉമേഷ് കാട്ടി. മന്ത്രിയും കർഷകനും തമ്മിൽ നടത്തുന്ന ശബ്ദ സന്ദേശമുൾപ്പെടെയാണ് പുറത്തു വന്നത്.
‘ലോക്ക്ഡൗൺ ആയതിനാൽ വരുമാനം ഇല്ല. നിലവിലെ അരിവിതം മതിയാകുമോ തങ്ങൾക്ക് ജീവിക്കാൻ’ എന്ന കർഷകന്റെ ചോദ്യത്തിന് ‘ലോക്ഡൗൺ കാലത്ത് കേന്ദ്രം അഞ്ച് കിലോ വീതം അരിയോ ഗോതമ്പോ നൽകാറുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ അത് ലഭിക്കും’, എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ ‘അതുവരെ ഞങ്ങൾ പട്ടിണി കിടന്ന് മരിക്കണോ’? എന്ന് ചോദിച്ചപ്പോൾ ‘മരിക്കുന്നതാണ് നല്ലതെന്നാണ് മന്ത്രി മറുപടി നൽകിയത്.
സർക്കാർ രണ്ട് കലോ അരിയാണ് നിലവിൽ നൽകുന്നത്. ഒരു കുടുംബത്തിന് കഴിയാൻ ഇത് പര്യാപതമാണോ എന്ന കർഷകന്റെ ചോദ്യത്തിന് മൂന്ന് കിലോ റാഗിയും സർക്കാർ തരുന്നുണ്ടല്ലോ എന്നും കാട്ടി പ്രതികരിച്ചു. എന്നാൽ അതിന് മറുപടിയായി വടക്കൻ കർണാടകയിൽ അത് ലഭിക്കുന്നില്ലെന്നും കർഷകൻ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button