InternationalLatest

ഇന്ത്യയ്ക്ക് അടിയന്തര വൈദ്യ സഹായവുമായി യുഎസ്

“Manju”

വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയ്ക്ക് നൂറു ദശലക്ഷം ഡോളറിന്റെ അടിയന്തിര വൈദ്യ സഹായവുമായി യുഎസ്. വൈദ്യസഹായവുമായി യുഎസ് വിമാനം ഇന്ന് ഇന്ത്യയിലേക്ക് എത്തുമെന്നാണ് വിവരം.
1700 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 1,100 സിലിണ്ടറുകള്‍, 20 രോഗികളെ വരെ സഹായിക്കാന്‍ സൗകര്യപ്രദമായ വലിയ ഓക്സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ എന്നിവ എത്തിച്ച്‌ നല്‍കും. ഇതിനൊപ്പം 15 മില്യണ്‍ എന്‍ 95 മാസ്കുകളും പത്ത് ലക്ഷം ദ്രുത പരിശോധന കിറ്റുകളും നല്‍കുമെന്നും ബൈഡന്‍ ഭരണകൂടം പുറപ്പെടുവിച്ച ഫാക്റ്റ്ഷീറ്റില്‍ പറയുന്നു.

ആസ്ട്രാസെനേക്ക ഉല്‍പാദനത്തിനുള്ള അസംസ്കൃതവസ്തുക്കളുടെ യുഎസ് ഓര്‍ഡറും ഇന്ത്യയിലേക്ക് വിട്ടിരിക്കുകയാണ്. 20 ദശലക്ഷം ഡോസ് വാക്സിനുകള്‍ ഇത് ഉപയോഗിച്ച്‌ നിര്‍മിക്കാന്‍ സാധിക്കും.
കോവിഡ് ചികിത്സയ്ക്ക് അനുമതി ലഭിച്ചിട്ടുള്ള ആന്‍റി വൈറല്‍ മരുന്ന് റെംഡെസിവറിന്റെ 20,000 ചികിത്സാ കോഴ്‌സുകളുടെ ആദ്യഘട്ടവും നല്‍കുമെന്നും ഫാക്റ്റ്ഷീറ്റില്‍ പറയുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Related Articles

Back to top button