KeralaLatest

പള്‍സ് ഓക്സിമീറ്റര്‍ ശരിയായി ഉപയോഗിക്കാം

“Manju”

തിരുവനന്തപുരം; കോവിഡ് രോഗവ്യാപനം രൂക്ഷമാവുന്നതിനിടെ ‘പള്‍സ് ഓക്സിമീറ്റര്‍’ എന്ന മെഡിക്കല്‍ ഉപകരണത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുകയാണ്. രക്തത്തിലെ ഓക്സിജന്റെ അളവ് അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണിത്.
പള്‍സ് ഓക്സിമെട്രി എന്ന പ്രക്രിയയിലൂടെയാണ് ഈ ഉപകരണത്തിലൂടെ ശരീരത്തിലെ ഓക്സിജന്‍ അളവ് മനസ്സിലാക്കാനാവുന്നത്.

രക്തത്തിലെ ഓക്സിജന്റെ അളവ് (ഓക്സിജന്‍ സാച്ചുറേഷന്‍) അളക്കാന്‍ ഉപയോഗിക്കുന്ന ഒരു പരിശോധനയാണ് പള്‍സ് ഓക്സിമെട്രി. നിങ്ങളുടെ ശരീരത്തിന്റെ ചില ഭാഗങ്ങളിലേക്ക് ഓക്സിജന്‍ എത്രത്തോളം നന്നായി എത്തുന്നുവെന്ന് എളുപ്പത്തിലും വേദനരഹിതമായും അറിയാനുള്ള അളവാണ് ഇത്,’എന്ന് ജോണ്‍ ഹോപ്കിന്‍സ് മെഡിസിന്‍ പറയുന്നു.

കോവിഡ് -19 ബാധിച്ച്‌ ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറയുന്നത് ആളുകളില്‍ ആരോഗ്യനില സങ്കീര്‍ണമാക്കും. ഇത് പലപ്പോഴും ജീവന് ഭീഷണിയാവുന്ന അവസ്ഥയിലേക്ക് എത്തിക്കും. പള്‍സ് ഓക്സിമീറ്റര്‍ വഴി ഓക്സിജന്‍ അളവ് സ്ഥിരമായി പരിശോധിക്കുന്നത് ശരീരത്തില്‍ ഓക്സിജന്‍ അളവ് കുറയുന്നുണ്ടോഎന്ന് അറിയാന്‍ സഹായിക്കും.

ചെറുതും താങ്ങാനാവുന്ന വിലയിലുള്ളതുമായ ഉപകരണമാണ് പള്‍സ് ഓക്സിമീറ്റര്‍. ഇത് കൈവിരലുമായി ബന്ധിപ്പിച്ചാണ് ഓക്സിജന്റെ അളവ് അറിയുന്നത്. വ്യത്യസ്ത തരം പ്രകാശ തരംഗങ്ങള്‍ കടത്തിവിട്ട് രക്തത്തിലെ ഓക്സിജന്‍ അളവ് മനസ്സിലാക്കുന്ന തരത്തിലാണ് ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനം.

• നിങ്ങളുടെ വിരല്‍ നഖങ്ങളില്‍ നെയില്‍ പോളിഷോ സമാന പദാര്‍ത്ഥങ്ങളോ ഉണ്ടെങ്കില്‍ അവ നീക്കംചെയ്യുക
• നിങ്ങളുടെ വിരല്‍ ശുദ്ധമാണെന്ന് ഉറപ്പാക്കുക
• നിങ്ങളുടെ വിരല്‍ നനഞ്ഞതോ തണുത്തതോ അല്ലെന്ന് ഉറപ്പാക്കുക
• പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കുന്നതിന് മുമ്ബ് കുറഞ്ഞത് 5 മിനിറ്റെങ്കിലും വിശ്രമിക്കുക
• കൈ നിങ്ങളുടെ നെഞ്ചില്‍ വയ്ക്കുക, നിങ്ങളുടെ ഹൃദയത്തിന്റെ അതേ തലത്തില്‍.
• ഓക്സിമീറ്റര്‍ ഓണ്‍ ചെയ്ത സ്വിച്ചുചെയ്യുക. നിങ്ങളുടെ നടുവിരലിലോ ചൂണ്ടുവിരലിലോ പള്‍സ് ഓക്സിമീറ്റര്‍ വയ്ക്കുക.
• ഒരു മിനിറ്റ് അല്ലെങ്കില്‍ റീഡിങ് കഴിയുന്നത് വരെ കാത്തുനില്‍ക്കുക.
• റീഡിങ് സ്ഥിരീകരിച്ച ശേഷം ഏറ്റവും ഉയര്‍ന്ന റീഡിങ് എത്രയെന്ന് നോക്കുക
• ദിവസവും മൂന്ന് നേരം വച്ച്‌ ഇത്തരത്തില്‍ റീഡിങ് എടുക്കുക. ഇതിന് പുറമെ നിങ്ങള്‍ക്ക് അസ്വസ്ഥതകള്‍ തോന്നുമ്പോഴും റീഡിങ് എടുക്കാം.

Related Articles

Back to top button