IndiaKeralaLatest

ഉത്തര്‍ പ്രദേശ് ഗ്രാമങ്ങളില്‍ കൊവിഡ് ‘സ്‌ഫോടനം’; വൈറസ് വാഹകര്‍ ഒരു ലക്ഷം

“Manju”

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ കൊറോണ രോഗം അതിവേഗം വ്യാപിക്കുന്നു. പലിയടത്തും മതിയായ ചികില്‍സ ലഭ്യമല്ല. സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ മിക്കയിടത്തും പാലിക്കുന്നുമില്ല. ഇതാകട്ടെ ഉത്തര്‍ പ്രദേശില്‍ കൊറോണയുടെ അതിവേഗ വ്യാപനത്തിന് ഇടയാക്കുകയും ചെയ്തിരിക്കുന്നു. യുപിയിലെ ഗ്രാമീണ മേഖലയിലെ ജില്ലയായ ജോന്‍പൂര്‍ കൊവിഡ് വ്യാപനത്തിന്റെ നേര്‍സാക്ഷ്യമാണ്. 1740 ഗ്രാമങ്ങളും 21 ബ്ലോക്കുകളും ഉള്‍പ്പെടുന്ന ജില്ലയില്‍ ഒരു ലക്ഷത്തിലധികം കൊവിഡ് വൈറസ് വാഹകരുണ്ട് എന്നാണ് സര്‍ക്കാര്‍ നിരീക്ഷണം.
ഏപ്രില്‍ 27ന് പുറത്തുവന്ന കണക്കുകള്‍ പ്രകാരം ജോന്‍പൂരില്‍ 5000 ആക്ടീവ് കേസുകളുണ്ട്. ഏപ്രില്‍ 11ന് വെറും 867 ആയിരുന്നു. മാര്‍ച്ച്‌ 29ന് ഹോളിക്ക് മുമ്ബ് ആയിരക്കണക്കിന് കുടിയേറ്റ ജോലിക്കാരാണ് ഗ്രാമങ്ങളില്‍ തിരിച്ചെത്തിയത്. 44 ലക്ഷത്തിലധികം പേര്‍ അധിവസിക്കുന്ന ഈ ജില്ലയില്‍ ആരോഗ്യരംഗത്തെ സൗകര്യങ്ങള്‍ വളരെ കുറവാണ്. രോഗ വ്യാപനം ദൃശ്യമായതോടെ സ്വകാര്യ ആശുപത്രികളുടെ കൂടെ സഹായം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഇപ്പോള്‍ 598 ബെഡുകളാണ് ജില്ലയിലുള്ളത്.
ഹോളി ആഘോഷിക്കാനാണ് തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്. പിന്നീട് വിളവെടുപ്പ് സമയമായി. ശേഷം തദ്ദേശ തിരഞ്ഞെടുപ്പും. ഈ വേളയിലൊന്നും അവര്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കുകയോ സ്വയം സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകിരക്കുകയോ ചെയ്തില്ല. ഇതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ മനീഷ് കുമാര്‍ വര്‍മ പറയുന്നു. രോഗം ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്ന പലരും ഗ്രാമം വിട്ട് പുറത്ത് പോകാത്തവരാണ്. ഇവര്‍ക്കൊപ്പം ആശുപത്രിയില്‍ നില്‍ക്കുന്ന ബന്ധുക്കള്‍ പോലും മാസ്‌ക് ധരിക്കാതെയാണ് എത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. അന്ന് തന്നെ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു എങ്കിലും കൊറോണ സാഹചര്യത്തില്‍ നീട്ടിവച്ചു. ഈ മാസം നാല് ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. പൊടുന്നനെയുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം കാരണം മുന്നൊരുക്കം കുറവായിരുന്നു. മാര്‍ച്ച്‌ മുതല്‍ ജില്ലയിലെത്തിയ തൊഴിലാളികളെ മതിയായ രീതിയില്‍ നിരീക്ഷിക്കാന്‍ സാധിച്ചില്ലെന്നു ഛത്കാലി ഗ്രാമ മുഖ്യന്‍ അനില്‍ യാദവ് പറയുന്നു. മെയ് 2നാണ് പുതിയ ഭരണസമിതി അധികാരമേല്‍ക്കുക. അത് വരെ തങ്ങള്‍ക്ക് യാതൊരു റോളുമില്ലെന്നും മറ്റു പഞ്ചായത്ത് മുഖ്യന്‍മാരും പറയുന്നു. 500ലധികം കണ്ടെന്‍മെന്റ് സോണുകളുണ്ട് ജോന്‍പൂരില്‍. ജില്ലാ ഭരണകൂടം ഇപ്പോള്‍ 1740 നിരീക്ഷണ സമിതി രൂപീകരിച്ചിരിക്കുകയാണ്. ഇവരുടെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും പരിശോധന നടത്തിവരികയാണ്.

Related Articles

Back to top button