IndiaKeralaLatest

കോവിഡ് വാക്സിന്‍ – പാഴാക്കുന്നത് കൂടുതല്‍ തമിഴ്നാട്; സ്റ്റോക്ക് കൂടുതൽ യു.പിയില്‍

“Manju”

കോവിഡ് വാക്സിനുകൾ പലതരം; നൽകുന്നത് ശുഭപ്രതീക്ഷകൾ | Health| Covid19| Corona  Virus| Covid Vaccine
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്‍ ഏറ്റവും കൂടുതല്‍ പാഴാക്കുന്ന സംസ്ഥാനം തമിഴ് നാട് ആണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 8.8 ശതമാനം വാക്സിനാണ് തമിഴ്നാട് പാഴാക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ 9.76 ശതമാനം പാഴാക്കല്‍ നിരക്കോടെ ലക്ഷദ്വീപാണ് ഒന്നാം സ്ഥാനത്ത്.
ഏറ്റവും കൂടുതല്‍ കോവിഡ് വാക്സിന്‍ കൈവശമുള്ളത് ഉത്തര്‍പ്രദേശിനാണ്. 11,80,659 വാക്സിന്‍ ഡോസുകള്‍ ഇനിയും ഉത്തര്‍പ്രദേശിന്റെ കൈവശമുണ്ട്. 3.54 ശതമാനമാണ് ഉത്തര്‍പ്രദേശിലെ വാക്സിന്‍ പാഴാക്കല്‍ നിരക്ക്. 1.06 കോടി ഡോസ് വാക്സിന്‍ കേന്ദ്രസര്‍ക്കാറിന്റെ കൈവശമുണ്ട്. 20,48,890 വാക്സിന്‍ കൂടി വൈകാതെ എത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡിന്റെ രണ്ടാം തരംഗം വ്യാപകമാവുമ്പോഴും രാജ്യത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളും ആവശ്യത്തിന് സ്റ്റോക്ക് എത്താത്തതിനെ തുടര്‍ന്ന് വാക്സിന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Related Articles

Back to top button