IndiaLatest

മുന്നില്‍ നിന്നും പോയി എന്നേയുള്ളൂ, മനസ്സില്‍ എന്നുമുണ്ടാകും ;മോഹന്‍ലാല്‍

“Manju”

ചെന്നൈ: തമിഴ് സംവിധായകനായും ഛായാഗ്രാഹകനുമായ കെ.വി ആനനദിന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ മോഹന്‍ലാല്‍. ‘മുന്നില്‍ നിന്നും പോയി എന്നേയുള്ളൂ, മനസ്സില്‍ എന്നുമുണ്ടാകും’ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കെ.വി. ആനന്ദിന്റെ ചിത്രം പങ്കുവെച്ച്‌ കുറിച്ചത്.
ഹൃദയസ്തംഭനം മൂലം വെള്ളിയാഴ്ച രാവിലെയാണ് കെ വി ആനന്ദ് മരണപ്പെട്ടത്. 54 വയസ്സായിരുന്നു. 1994ല്‍ മോഹന്‍ലാല്‍ നായകനായ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ മികച്ച ഛയാഗ്രാഹകനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.

പത്രത്തില്‍ ഫോട്ടോഗ്രാഫറായി തന്റെ കരിയര്‍ ആരംഭിച്ച കെ.വി ആനന്ദ് പി.സി ശ്രീറാമിന്റെ ഗോപുര വാസലിലെ, മീര, ദേവര്‍ മഗന്‍, അമരന്‍, തിരുവിത തിരുവിത എന്നി ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഛായാഗ്രാഹകനായി ഒരു ദശാബ്‌ദം നീണ്ട കരിയറില്‍ മിന്നാരം, ചന്ദ്രലേഖ, മുതല്‍വന്‍, ജോഷ്, നായക്, ബോയ്‌സ്, കാക്കി, ശിവാജി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യമാറ ചലിപ്പിച്ച അദ്ദേഹം 2005ല്‍ കാണ കണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി. പിന്നീട് അയന്‍, കോ, മാട്രാന്‍, അനേഗന്‍, കവന്‍, കാപ്പന്‍ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങള്‍ തമിഴ് സിനിമാലോകത്തിന് നല്‍കി.

തമിഴ്, മലയാളം സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ കെ.വി. ആനന്ദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ എത്തുന്നുണ്ട്. പൃഥ്വി രാജ്, തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്, ഛയാഗ്രാഹകന്‍ സന്തോഷ് ശിവന്‍ , സംഗീത സംവിധായകന്‍ ഹാരിസ് ജയരാജ് തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Related Articles

Back to top button