IndiaLatest

മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി അന്തരിച്ചു

“Manju”

ന്യൂഡല്‍ഹി: മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി കോവിഡ് ബാധിച്ച്‌ അന്തരിച്ചു. 91 വയസ്സായിരുന്നു.ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.

രാജ്യത്തെ അറ്റോര്‍ണി ജനറലായി 1989-1990, 1998-2004 എന്നീ കാലയളവില്‍ സേവനമനുഷ്ഠിച്ചിരുന്നു. 1953ല്‍ ബോംബെ ഹൈക്കോടതിയിലാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 2002ല്‍ രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.

Related Articles

Back to top button