Latest

തുടര്‍ഭരണം പ്രവചിച്ച് ഒന്‍പത് സര്‍വ്വേകള്‍

“Manju”

എക്സിറ്റ് പോളുകള്‍ നടത്തിയ രാജ്യത്തെ 10 ദേശീയ മാധ്യമങ്ങളില്‍ 9 ഉം എല്‍ ഡി എഫ് ഭരണം തുടരുമെന്ന് പ്രവചിക്കുന്നു. ടുഡെയ്സ് ചാണക്യയും ഇന്ത്യാ ടുഡേയും പ്രവചിക്കുന്നതാകട്ടെ എല്‍ ഡി എഫ് ന്‍റെ ചരിത്ര വിജയവും.ടുഡെയ്സ് ചാണക്യ എല്‍ ഡി എഫിന് 102 സീറ്റും യു ഡി എഫിന് 35 ഉം എന്‍ ഡി എയ്ക്ക് 3 ഉം സീറ്റുകള്‍ പ്രവചിച്ചു. ഇന്ത്യാ ടുഡേ എല്‍ ഡി എഫിന് 104 -120 സീറ്റും യു ഡി എഫിന് 20-36 ഉം എന്‍ ഡി എയ്ക്ക് 2 ഉം പ്രവചിയ്ക്കുമ്പോള്‍ ,ടൈംസ് നൗ എല്‍ ഡി എഫ് 74 യു ഡി എഫ് 65 എന്‍ ഡി എ 1 എന്നിങ്ങനെ പ്രവചിക്കുന്നു. എ ബി പി എല്‍ ഡി എഫിന് 71-77 സീറ്റും യു ഡി എഫ് 62-68 ഉം എന്‍ ഡി എ 0-2 വരെ സീറ്റുമാണ് പ്രവചിയ്ക്കുന്നത്. പോള്‍ ഡയറി എല്‍ ഡി എഫ് 77-87, യു ഡി എഫ് 51-66, എന്‍ ഡി എ 2-3 എന്നിങ്ങനെയാണ് പ്രവചിയ്ക്കുന്നത്.

റിപ്പബ്ളിക്ക് ടി വി എല്‍ ഡി എഫ് 72 -80 , യു ഡി എഫ് 58-64, എന്‍ ഡി എ 1-5, പി മാര്‍ക് എല്‍ ഡി എഫ് 72-79, യു ഡി എഫ് 60-66, എന്‍ ഡി എ 0-3 എന്നിങ്ങനേയും എന്‍ ഡി ടി വി- എല്‍ ഡി എഫ് 76 , യു ഡി എഫ് 62, എന്‍ ഡി എ 2 ഉം സീറ്റുകള്‍ നേടുമെന്നും പ്രവചിയ്ക്കുന്നു.ഇന്ത്യ എഹെഡ് എല്‍ ഡി എഫ് 72-79, യു ഡി എഫ് 60-66, എന്‍ ഡി എ 03 എന്നിങ്ങനെയാണ് പ്രവചിയ്ക്കുന്നത്. ഈ 9 സര്‍വെകള്‍ എല്‍ ഡി എഫ് തുടര്‍ ഭരണം പ്രവചിക്കുമ്പോള്‍ യു ഡി എഫിന് ആശ്വാസമാകുന്നത് ദൈനിക് ഭാസ്ക്കറിന്‍റെ പ്രവചനമാണ്.ദൈനിക് ഭാസ്ക്കറിന്‍റെ സര്‍വെ പ്രകാരം എല്‍ ഡി എഫ് 54- 60 , യു ഡി എഫ് 74 -80 , എന്‍ ഡി എ 2-7 എന്നിങ്ങനെയാണ് പ്രവചിയ്ക്കുന്നത്. 10 സര്‍വെകളുടെ ശരാശരിയെടുത്താല്‍ എല്‍ ഡി എഫ് 84, യു ഡി എഫ് 54, എന്‍ ഡി എ 2 ഉം സീറ്റുകള്‍ ലഭിക്കും.തമിഴ് നാട്ടില്‍ ഡി എം കെ സഖ്യം വന്‍ വിജയം നേടുമെന്ന് എല്ലാ എക്സിറ്റ് പോളുകളും ഒരേ സ്വരത്തില്‍ പ്രവചിക്കുന്നു.

Related Articles

Back to top button