IndiaKeralaLatest

കോവിഡ്: മെയ് 8 നും 15 നും നറുക്കെടുക്കേണ്ട ലോട്ടറികള്‍ റദ്ദാക്കി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് വരാനിരിക്കുന്ന കേരള സര്‍ക്കാറിന്റെ നിശ്ചിത ലോട്ടറികള്‍ റദ്ദാക്കി. കാരുണ്യ, ഭാഗ്യമിത്ര ലോട്ടറികളാണ് റദ്ദാക്കിയത്.
മെയ് എട്ട്, 15 തീയതികളില്‍ നടക്കേണ്ട കാരുണ്യ, ജൂണ്‍ ആറിന് നടക്കേണ്ട ഭാഗ്യമിത്ര ലോട്ടറികളുമാണ് റദ്ദാക്കിയത്. അതേസമയം ഞായറാഴ്ച നടക്കേണ്ട ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പ് പതിനാലിലേക്ക് മാറ്റിവച്ചു.

Related Articles

Back to top button