KeralaLatest

ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വൈകും; ടിക്കാറാം മീണ

“Manju”

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വൈകിയേക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച എട്ടിന് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കുമെങ്കിലും ഫലപ്രഖ്യാപനം വൈകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തപാല്‍ വോട്ടുകള്‍ എണ്ണത്തീരാന്‍ സമയമെടുക്കുന്നതിനാലാണ് ഫലപ്രഖ്യാപനം വൈകുന്നത്. നാളെ രാവിലെ പത്ത് മണിയോടെ മാത്രമായിരിക്കും ആദ്യ ഫല സൂചനകള്‍ പുറത്തുവരിക. ഇത്തവണ ട്രെന്‍ഡ് സോഫ്റ്റ്‌വെയര്‍ ഇല്ല. എന്നാല്‍ ഫലം വേഗത്തിലെത്താനുള്ള സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തപാല്‍ വോട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകില്ല. ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം നല്‍കിയിട്ടുണ്ട്. http://result.eci.gov.in/ ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച്‌ ഫലം ലഭ്യമാകും.

ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ 4,54,237 തപാല്‍ വോട്ടുകളാണ് എണ്ണേണ്ടത്. ഞായറാഴ്ച രാവിലെ വരെ തപാല്‍ ബാലറ്റുകള്‍ എത്തിയ്ക്കാന്‍ സമയമുണ്ട്. ഒരു ബാലറ്റ് എണ്ണാന്‍ 40 സെക്കന്‍ഡ് വേണമെന്നതാണ് കണക്ക്. തപാല്‍ വോട്ടിന്റെ കണക്ക് വൈകുമെന്നതിനാല്‍ ഫലം പ്രഖ്യാപിക്കാന്‍ നാല് മണി ആയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button