KeralaLatest

ജോസ് കെ മാണിയുടെ ലഡു വെറുതെ ആകുമോ?

“Manju”

പാലാ: പാലായില്‍ യു ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് ആധിപത്യം. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി ആയിരുന്നു മുന്നില്‍. എന്നാല്‍, പിന്നീട് മാണി സി കാപ്പന്‍ മുന്നിലേക്ക് കയറിയ ശേഷം പിന്നീടൊരിക്കലും പുറകിലേക്ക് പോയിട്ടില്ല. കാപ്പന്‍ പാലാ നിലനിര്‍ത്തുമെന്നാണ് ഇത് നല്‍കുന്ന സൂചന. 1000 ത്തിലേക്ക് കടക്കുകയാണ് കാപ്പന്റെ ലീഡ്. പാലായുടെ മനസ് കാപ്പന്റെ കൈയ്യില്‍ ഭദ്രമാണ് എന്നാണു സൂചന. വിജയ പ്രതീക്ഷ ഉണ്ടാകുമെന്ന് പറഞ്ഞ ജോസ് കെ മാണി ഇന്ന് രാവിലെ 1000 ലഡു വാങ്ങിവെച്ചത് വാര്‍ത്തയായിരുന്നു. ഈ ലഡു വെറുതെ ആകുമോയെന്ന സംശയത്തിലാണ് മുന്നണി. അതേസമയം, സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 91 സീറ്റുകളില്‍ ലീഡ് ഉറപ്പിച്ച്‌ മുന്നേറുകയാണ് എല്‍ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതല്‍ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്.

Related Articles

Back to top button