IndiaKeralaLatest

കോവിഡ്; രണ്ടാം തരംഗത്തെ നേരിടാന്‍ ആരോഗ്യ രംഗത്ത് സൈന്യത്തെ ഉപയോഗിക്കണം;അമേരിക്ക

“Manju”

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ നിയന്ത്രിക്കാന്‍ സൈനിക സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവുമായി അമേരിക്ക. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നിര്‍ദ്ദേശം. ജോ ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രോഗം മൂര്‍ച്ഛിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ആശുപത്രി സംവിധാനങ്ങള്‍ അപര്യാപ്തമാകുകയും ചെയ്യും. ഇത്തരം സാഹചര്യത്തില്‍ ആരോഗ്യരംഗം സൈന്യം കൈകാര്യം ചെയ്യണം. ദീര്‍ഘ നേരം ജോലിചെയ്യാനും വേഗത്തില്‍ അവശ്യസാധനങ്ങളെത്തിക്കാനും സൈനികര്‍ക്ക് പ്രത്യേക കഴിവുണ്ടെന്നും അത് ഉടന്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊതു ജനങ്ങളെ നിയന്ത്രിക്കുന്നതിനോടൊപ്പം ആശുപത്രികളിലേക്കുള്ള അവശ്യവസ്തു സേവനത്തിന്റെ കാര്യത്തിലും പൊതു സംവിധാനത്തേക്കാള്‍ വേഗത്തില്‍ സൈന്യത്തിന് സേവനം നല്‍കാനാകും. ആരോഗ്യ വകുപ്പിലെ നിലവിലുള്ള പ്രവര്‍ത്തകര്‍ കഠിനമായ ജോലിചെയ്ത് ക്ഷീണിതരാകുമെന്നും അത്തരം സാഹചര്യത്തില്‍ സൈന്യത്തിന്റെ ആരോഗ്യവിഭാഗം കാര്യങ്ങള്‍ ഏറ്റെടുക്കുക എന്നതാണ് ഫലപ്രദമായ പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button