IndiaKeralaLatest

തൃശൂര്‍ ജില്ലയില്‍ ബി ജെ പിയെ ഞെട്ടിച്ച്‌ ഒരു ബൂത്ത്

“Manju”

തൃശൂര്‍ : കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ ബൂത്ത് നമ്ബര്‍ 19ല്‍ ഒരു വോട്ട് മാത്രം ലഭിച്ചതില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ഞെട്ടല്‍. ഇവിടെ ബി.ജെ.പി.ക്ക് ബൂത്ത് തലത്തില്‍ നേതാക്കളോ പ്രവര്‍ത്തകരോ ഇല്ലെന്നാണ് വോട്ട് കണക്ക് സൂചിപ്പിക്കുന്നത്. ഈ മേഖലയില്‍ എന്‍.ഡി.എയ്ക്ക് രണ്ടക്കം തികയാത്ത ബൂത്തുകളുണ്ട്.
ബൂത്ത് 17ല്‍ മൂന്ന് വോട്ട്, 17 എ ബൂത്തില്‍ ഒമ്ബത് വോട്ട്, 18 ല്‍ അഞ്ച് വോട്ട്, 18 എ യില്‍ ഏഴ് വോട്ട്,19 എ യില്‍ ഏഴ് വോട്ട്, ബൂത്ത് 23 ല്‍ ഏഴ് വോട്ട് എന്നിങ്ങനെയാണ് ലഭിച്ചിട്ടുള്ളത്. കൊടുങ്ങല്ലൂരില്‍ ബൂത്ത് നമ്ബര്‍ 115ല്‍ ആറ് വോട്ടും 115 എ യില്‍ അഞ്ച് വോട്ടും മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ ചില മേഖലകളില്‍ യു.ഡി.എഫിനേക്കാള്‍ നില മെച്ചപ്പെടുത്താനും എന്‍.ഡി.എക്ക് കഴിഞ്ഞിട്ടുണ്ട്

Related Articles

Back to top button