IndiaKeralaLatest

മതന്യൂനപക്ഷ വിഭാഗങ്ങള്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടു? വിമര്‍ശനവുമായി റിജില്‍ മാക്കുറ്റി

“Manju”

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വീഴ്ചയ്ക്ക് പിന്നാലെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മതന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്നകലുകയും കോണ്‍ഗ്രസ് എന്‍എസ്എസില്‍ മാത്രം അഭയം കണ്ടതുമാണ് ഈ തിരിച്ചടിക്ക് കാരണമെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം കണ്ടതാണ്. പക്ഷേ നേതൃത്വം വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
പ്രതികരണത്തിന്റെ പൂര്‍ണരൂപം,
‘മതന്യൂനപക്ഷ വിഭാഗങ്ങള്‍ എന്തു കൊണ്ട് വലിയ തോതില്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടു? അവരുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ വീഴ്ച കോണ്‍ഗ്രസ്സിന് പറ്റിയിറ്റുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം കണ്ടതാണ്.
പക്ഷേ നേതൃത്വം വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തിയില്ല.ബി.ജെ.പി.യ്ക്കും സി.പി.എം നും എതിരെ ഒരു പോലെ ദ്വിമുഖ പ്രചരണം നടത്തുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്. ഉപ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവിലും കോന്നിയിലും എൻ.എസ്.എസ്. പ്രഖ്യാപിച്ച പരസ്യ പിന്തുണ രണ്ട് സീറ്റിലെയും പരാജയത്തിലേക്കാണ് എത്തിയത്.
ഒരിക്കല്‍ കോടതി ശിക്ഷിച്ച് ജയിലില്‍ കിടന്നവനെ വീണ്ടും ശിക്ഷിക്കാന്‍ കഴിയില്ല. ശബരിമലയില്‍ പറ്റിയത് അതാണ്. പരാജയത്തിന് പലകാരണങ്ങളും ഉണ്ട്. അതില്‍ ഒന്ന് എന്‍എസ്എസില്‍ മാത്രം അഭയം കണ്ടതാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണം’

Related Articles

Back to top button