IndiaKeralaLatest

ടി.പി.ചന്ദ്രശേഖരൻ സ്മരണയില്‍ ഒഞ്ചിയം

“Manju”

 

വടകര: ആര്‍എംപിഐ നേതാവ് ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് ഒന്‍പതാണ്ട്. ഒഞ്ചിയത്തെ ടി.പി ഭവനില്‍ നടന്ന ചടങ്ങില്‍ ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പിച്ചു.
കോവിഡ്മാനദണ്ഡം പാലിച്ചു നടന്ന ചടങ്ങില്‍ കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.രമ, ടി.കെ.സിബി എന്നിവര്‍ പങ്കെടുത്തു.

ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ വടകരയിലെ ജനങ്ങള്‍ നല്‍കിയ മധുര പ്രതികാരമാണ് കെ.കെ രമയുടെ വിജയമെന്ന് എന്‍.വേണു പറഞ്ഞു.
ആര്‍എസ്എസ്-എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉല്‍പന്നമാണ് രണ്ടാം പിണറായി സര്‍ക്കാറെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ടി.പിയുടെ രക്തസാക്ഷിത്വത്തിന് ഒമ്പതാണ്ട് തികയുമ്പോള്‍ ടി.പി.യുടെ പ്രസ്ഥാനത്തിനും ജീവിത സഖാവിനും പുതിയ നിയോഗം. വടകര മണ്ഡലത്തില്‍നിന്നും ജയിച്ച് കെ.കെ. രമ നിയമസഭയിലേക്ക് പോകുമ്പോള്‍ അത് ആര്‍എംപിഐക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുമെല്ലാം പുതിയ ഉണര്‍വാണ് നല്‍കുന്നത്.
തങ്ങള്‍ മുന്നോട്ടുവെച്ച രാഷ്ട്രീയം കേരളത്തിലുടനീളം സജീവമാക്കാന്‍ എംഎല്‍എ സ്ഥാനം സഹായിക്കുമെന്ന് ആര്‍എംപിഐ കരുതുന്നു.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പുവിജയമാണ് ആര്‍എംപിഐ ഇത്തവണ വടകരയില്‍ നേടിയത്. അത് ടി.പി.യുടെ രക്തസാക്ഷിത്വത്തിന്റെ ഒമ്പതാം വാര്‍ഷികവേളയിലായത് തീര്‍ത്തും യാദൃശ്ചികം.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button