KeralaLatest

സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ

“Manju”

തിരുവനന്തപുരം; സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ ചേരും. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം അവലോകനം ചെയ്യുന്നതിനായിട്ടാണ് യോഗം. പശ്ചിമ ബംഗാളില്‍ ഏറ്റ കനത്ത തോല്‍വിയും, കേരളത്തിലെ വമ്പന്‍ ജയവും യോഗം ചര്‍ച്ച ചെയ്യും.

ബംഗാള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിന് പ്രതിനിധ്യം ഇല്ലാതാകുന്നത് ചരിത്രത്തില്‍ ആദ്യമായാണ് . അടുത്ത കേന്ദ്ര കമ്മറ്റി യോഗത്തിലാകും തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ വിശദമായ അവലോകനം ഉണ്ടാകും. യോഗം കോവിഡ് സാഹചര്യം, കര്‍ഷക പ്രക്ഷോഭത്തിന്റെ തുടര്‍ച്ച എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്യും.

Related Articles

Back to top button