പൊലീസ് ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി

പൊലീസ് ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി

പൊലീസ് ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി

“Manju”

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ പേരില്‍ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി ആകാം. എന്നാല്‍ ശാരീരിക ഉപദ്രവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച്‌ എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശിയായ കാര്‍ ഡൈവര്‍ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്. ഏപ്രില്‍ പതിനാറിന് രണ്ട് പൊലീസുകാര്‍ മുനമ്പം സ്റ്റേഷനില്‍ വെച്ച്‌ മര്‍ദ്ദിച്ചെന്നും ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച്‌ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.

Related post