നടന്‍ ആദിത്യന്റെ അറസ്റ്റ് താത്കാലികമായി ഹൈക്കോടതി സ്‌റ്റേ ചെയ്തു

നടന്‍ ആദിത്യന്റെ അറസ്റ്റ് താത്കാലികമായി ഹൈക്കോടതി സ്‌റ്റേ ചെയ്തു

നടന്‍ ആദിത്യന്റെ അറസ്റ്റ് താത്കാലികമായി ഹൈക്കോടതി സ്‌റ്റേ ചെയ്തു

“Manju”

കൊച്ചി: അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ സീരിയല്‍ നടന്‍ ആദിത്യന്റെ അറസ്റ്റ് താത്കാലികമായി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ആദ്യത്യന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് അമ്പിളി ദേവി പരാതിയില്‍ പറയുന്നത്. സൈബര്‍ സെല്ലിനും, കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്.

തന്നെ കുറിച്ച്‌ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നും അമ്പിളി ദേവി പരാതിയില്‍ പറയുന്നു. പരാതിയില്‍ അറസ്റ്റ് ഉണ്ടാകുമെന്നതിനാല്‍ നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യവുമായി ആദിത്യന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് താത്കാലികമായി അറസ്റ്റ് സ്റ്റേ ചെയ്തത്. ഇതിന് പുറമെ സ്ത്രീധന പീഡനത്തിനും, വധ ഭീഷണിക്കും ചവറ പൊലീസ് ആദിത്യനെതിരെ കേസെടുത്തിരുന്നു.

Related post