സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്

സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്

സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 35,360 രൂപയായി. ഗ്രാമിന് 20 രൂപയും വര്‍ധിച്ചിട്ടുണ്ട്. 4,420 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.ഇന്നലെയും സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 160 രൂപയുടെ വര്‍ധനവാണ് ഇന്നലെയുണ്ടായത്. പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമായിരുന്നു ഇന്നലത്തെ വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കുന്നത്.

സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,789.07 ഡോളറാണ് ആഗോള വിപണിയിലെ വില.

കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യാന്തര സമ്പദ് വ്യവസ്ഥയിലുണ്ടായ തകര്‍ച്ച സ്വര്‍ണ്ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

Related post