ഐ.പി.എല്‍ ഉപേക്ഷിച്ച്‌ ബി.സി.സി.ഐ

ഐ.പി.എല്‍ ഉപേക്ഷിച്ച്‌ ബി.സി.സി.ഐ

ഐ.പി.എല്‍ ഉപേക്ഷിച്ച്‌ ബി.സി.സി.ഐ

“Manju”

ന്യൂ​ഡ​ല്‍​ഹി: ഐ.പി.എല്ലുമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ നിന്നും പിന്മാറി. ബി.സി.സി.ഐ.യും ഫ്രാഞ്ചൈസികളും. ഇതോടെ പതിനാലാം സീസണ്‍ ഐ.പി.എല്ലിന് താല്‍ക്കാലിക തിരശ്ശീല വീണിരിക്കുകയാണ്. ബി.സി.സി.ഐ പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൂടുതല്‍ താരങ്ങളില്‍ കോവിഡ് വ്യാപനം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മുംബൈയിലേക്ക് മാത്രം മത്സരങ്ങള്‍ മാറ്റുന്നതിനെ കുറിച്ചും ബി.സി.സി.ഐ നേരത്തെ ആലോചിച്ചിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓസീസ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി. നേരത്തെ കളിക്കാരായ വൃദ്ധിമാന്‍ സാഹ, വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍, ചെന്നൈ സൂപ്പര്‍ കിങ്സ് കോച്ച്‌ ബാലാജി എന്നിവര്‍ക്കും, ചില ഫീല്‍ഡ് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെല്ലാം ബി.സി.സി.ഐ യുടെ പിന്മാറ്റത്തിന് കാരണമായി.

Related post