‘ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചത് പ്രശംസനീയം’; സര്‍ക്കാരിനെ അഭിനന്ദിച്ച്‌ ഹൈക്കോടതി

‘ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചത് പ്രശംസനീയം’; സര്‍ക്കാരിനെ അഭിനന്ദിച്ച്‌ ഹൈക്കോടതി

‘ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചത് പ്രശംസനീയം’; സര്‍ക്കാരിനെ അഭിനന്ദിച്ച്‌ ഹൈക്കോടതി

“Manju”

കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി പ്രശംസനീയമെന്ന് കേരള ഹൈക്കോടതി. നിരക്ക്കുറയ്ക്കണം എന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ അടക്കം നല്‍കിയ ഹര്‍ജിയിലാണ് പ്രശംസ. നിരക്ക് കുറച്ച്‌ ഉത്തരവ് ഇറക്കിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ടെസ്റ്റുകള്‍ ആവശ്യസേവന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് കോടതി പറഞ്ഞു.
സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരായ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി. കോവിഡ് ചികിത്സയ്ക്ക് ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നു എന്ന് വ്യാപക പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഓരോ രോഗിയും പ്രതിദിനം രണ്ട് പിപിഇ കിറ്റുകളുടെ പണം വരെ നല്‍കേണ്ടിവരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. വിവിധ പേരുകളിലാണ് ആശുപത്രികള്‍ ഇത്തരത്തില്‍ അധിക നിരക്ക് ഈടാക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.
ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചതിനെതിരെ സ്വകാര്യ ലാബുകള്‍ രംഗത്തുവന്നിരുന്നു. എന്നാല് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം.

Related post