KeralaLatest

സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തും

“Manju”

കൊച്ചി: സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ് എന്നിവയുടെ പലവ്യഞ്ജനങ്ങള്‍ / നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറികള്‍, മത്സ്യ മാംസാദികള്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തു വാങ്ങുന്നതിനുള്ള സൗകര്യം ഇന്നുമുതല്‍ നിലവില്‍ വരും.

എറണാകുളത്തു സപ്ലൈകോയുടെ ഗാന്ധിനഗര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, തൃപ്പൂണിത്തുറ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഇന്നു മുതല്‍ ലഭ്യമാകും. ഈ സപ്ലൈകോ വില്പനശാലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മിതമായ നിരക്കില്‍ ഡെലിവറി ചാര്‍ജ് ഈടാക്കി എത്തിക്കാനുള്ള സംവിധാനമാണ് നടപ്പാക്കിയിട്ടുള്ളത്. വെബ്സൈറ്റ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ഓര്‍ഡര്‍ ചെയ്യാം.

Related Articles

Back to top button