ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ് മോഹന്‍ അന്തരിച്ചു

ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ് മോഹന്‍ അന്തരിച്ചു

ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ് മോഹന്‍ അന്തരിച്ചു

“Manju”

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ് മോഹന്‍ (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
സിവില്‍ സര്‍വീസ് മുന്‍ ഉദ്യോഗസ്ഥനായിരുന്ന ജഗ് മോഹന്‍, നിരവധി സര്‍ക്കാര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. 1984 മുതല്‍ 89വരെയും 1990 ജനുവരി മുതല്‍ മേയ് വരെയും രണ്ടുതവണ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്നു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വി.പി. സിങ് സര്‍ക്കാര്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.
ഗോവ ഗവര്‍ണറായിരുന്ന ജഗ് മോഹന്‍ കേന്ദ്ര ഭരണപ്രദേശമായ ഡല്‍ഹിയുടെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. 1996ല്‍ ബി.ജെ.പി ടിക്കറ്റില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പെട്ട അദ്ദേഹം, നഗര വികസനം-വിനോദ സഞ്ചാരം വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1971ല്‍ പത്മശ്രീയും 1977ല്‍ പത്മഭൂഷനും 2016ല്‍ പത്മവിഭൂഷനും നല്‍കി രാജ്യം ആദരിച്ചു.
ജഗ് മോഹന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായു അനുശോചിച്ചു.

Related post