IndiaLatest

5 ജി പരീക്ഷണത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

“Manju”

ഡല്‍ഹി;റിലയന്‍സ്​ ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, എം.ടി.എന്‍.എല്‍ എന്നീ നാല് കമ്പനികള്‍ക്ക് 5ജി പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ചൈനീസ്​ സാ​ങ്കേതിക വിദ്യ പൂര്‍ണമായി ഒഴിവാക്കിയാണ് കമ്പനികള്‍ പരീക്ഷണം നടത്തുക. എറിക്​സണ്‍, നോക്കിയ, സാംസങ്​, സി ഡോട്ട്​ എന്നീ കമ്പനികളായിരിക്കും സാ​ങ്കേതികവിദ്യ നല്‍കുക. റിലയന്‍സ്​ സ്വന്തം സാങ്കേതികത ഉപയോഗിക്കും.

നിലവിലെ 4 ജിയേക്കാള്‍ 10 മടങ്ങ്​ ഇന്‍റര്‍നെറ്റ്​ വേഗം ലഭ്യമാക്കുന്നതാണ്​ 5ജി സാ​ങ്കേതിക വിദ്യ. ടെലിമെഡിസിന്‍, ടെലി വദ്യാഭ്യാസം അടക്കം വിവിധ മേഖലകളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നതാണ്​ 5ജി സാ​ങ്കേതികത. രാജ്യത്ത് ചൈനീസ് സാങ്കേതിക വിദ്യ പൂര്‍ണമായും ഒഴിവാക്കുക എന്ന ലക്ഷ്യവും പുതിയ അനുമതി നല്‍കിയതിലൂടെ കേന്ദ്രത്തിനുണ്ട്.

Related Articles

Back to top button