IndiaLatest

കര്‍ഫ്യുവും , ലോക്ഡൗണുകളും കൊണ്ട് കാര്യമില്ലെന്ന് എയിംസ് ഡയറക്ടര്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യൂ, വാരാന്ത്യ ലോക്ഡൗണുകളും ഏര്‍പ്പെടുത്തുന്നതുകൊണ്ട് കാര്യമില്ലെന്നും ഇവ വ്യാപനത്തെ തടയില്ലെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ശനമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘കോവിഡ് വ്യാപനത്തെ തടയാന്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ശക്തമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണം. കോവിഡ് 19 ടാസ്‌ക് ഫോഴ്‌സ് ഇത് നിര്‍ദേശിക്കുന്നുണ്ട്. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളിലും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കുന്നില്ല’ അദ്ദേഹം പറഞ്ഞു.

പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുകഴിഞ്ഞാല്‍ അത്തരം മേഖലകളില്‍ ഗ്രേഡഡ് അണ്‍ലോക്കിങ് ഉണ്ടായിരിക്കണമെന്ന് ഗുലേറിയ പറഞ്ഞു. എന്നാല്‍ കോവിഡ് വ്യാപനം തടയുന്നതിനായി ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ നിന്ന് കുറഞ്ഞ പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button