ട്വന്റി20ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കും

ട്വന്റി20ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കും

ട്വന്റി20ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കും

“Manju”

ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ടി 20 ലോകകപ്പ് ഇന്ത്യയില്‍ നിന്ന് യുഎഇ യിലേക്ക് മാറ്റിയേക്കും. കൊവിഡിനെ തുടര്‍ന്ന് ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതിന് പിന്നാലെയാണ് ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നത്.

ഒക്‌ടോബര്‍ – നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ്. ഇന്ത്യയില്‍ നവംബര്‍ മാസത്തില്‍ കൊവിഡ് മൂന്നാം തരംഗം വ്യാപകമാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ലോകകപ്പിനായി ഇന്ത്യയിലെത്തുന്ന ടീമുകള്‍ സുരക്ഷിതരായിരിക്കില്ലെന്നാണ് വിലയിരുത്തല്‍. ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റുന്നത് സംബന്ധിച്ച്‌ ഒരു മാസത്തിനുള്ളില്‍ ഫൈനല്‍ തീരുമാനം ഉണ്ടാകും. ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് യുഎഇ അധികൃതരുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട് ചെയ്തു്.

Related post