IndiaLatest

മമത ബാനര്‍ജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

“Manju”

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഇന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചായായ മൂന്നാം തവണയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തില്‍ വരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം സ്വന്തമാക്കിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി മമത ബാനര്‍ജി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കാറിന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ കൊണ്ടുളള കത്ത് കൈമാറി. വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ സംസ്ഥാനത്തിന്റെ കാവല്‍ മുഖ്യമന്ത്രി എന്ന പദവിയാണ് ഉണ്ടാവുക.

മമത ബാനര്‍ജിയുടെ രാജി സ്വീകരിച്ചതായി ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതല്ല. 17മത് ബംഗാള്‍ നിയമസഭാ കക്ഷി നേതാവായി തൃണമൂല്‍ കോണ്‍ഗ്രസ് മമത ബാനര്‍ജിയെ തിരഞ്ഞെടുത്ത പശ്ചാത്തലത്തില്‍ രാജ്ഭവനില്‍ വെച്ച്‌ മെയ് 5ന് രാവിലെ 10.45ന് സത്യപ്രതിജ്ഞയ്ക്കായി മമതയെ ക്ഷണിച്ചതായും ഗവര്‍ണര്‍ അറിയിച്ചു.

തൃണമൂല്‍ വിജയം നേടിയപ്പോള്‍ മുന്നില്‍ നിന്ന് നയിച്ച മമത ബാനര്‍ജി നന്ദിഗ്രാമില്‍ നിന്ന് ബിജെപിയോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ട മമത 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കൂട്ടായ പോരാട്ടത്തിന് ആഹ്വാനം ചെയ്തു. താന്‍ തെരുവിലെ ഒരു പോരാളി മാത്രമാണ്. അതേസമയം ജനങ്ങളുടെ വിശ്വാസത്തെ ഉത്തേജിപ്പിക്കാനും അത് വഴി ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താനും തനിക്ക് സാധിക്കും,. ഒരാള്‍ക്ക് തനിച്ച്‌ ഒന്നും ചെയ്യാനാകില്ല. അതൊരു കൂട്ടായ ശ്രമം ആയിരിക്കണം എന്നും മമത ബാനര്‍ജി പറഞ്ഞു.

Related Articles

Back to top button