സോനു സൂദിന്റെ സംഘം രക്ഷിച്ചത് 22 ജീവന്‍

സോനു സൂദിന്റെ സംഘം രക്ഷിച്ചത് 22 ജീവന്‍

സോനു സൂദിന്റെ സംഘം രക്ഷിച്ചത് 22 ജീവന്‍

“Manju”

ബംഗളൂരു: കോവിഡ് മഹാമാരിയില്‍ ആദ്യം മുതല്‍ ജനങ്ങളെ സഹായിക്കാനായി കര്‍മ്മരംഗത്താണ് ബോളിവുഡ് നടന്‍ സോനു സൂദും സംഘവും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആവശ്യക്കാര്‍ക്ക സഹായമെത്തിക്കുന്ന സംഘം തിങ്കളാഴ്ച അര്‍ധരാത്രി ബംഗളൂരുവിലെ എആര്‍എകെ ആശുപത്രിയില്‍ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചത് 20-22 പേരുടെ ജീവനാണ്.

സംഭവമിങ്ങനെ; എആര്‍എകെ ആശുപത്രിയിലെ ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച്‌ യെലഹങ്ക ഓള്‍ഡ് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ എംആര്‍ സത്യനാരായണന്‍, സോനു സൂദ് ചാരിറ്റി ഫൗണ്ടേഷന്‍ അംഗം ഹഷ്മത് റാണയെ വിളിക്കുന്നത് അര്‍ധരാത്രിയാണ്. അപ്പോഴേക്കും ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രണ്ടു പേരുടെ ജീവന്‍ നഷ്ടമായിരുന്നു. ടീം വേഗത്തില്‍ ഒരു സിലിണ്ടര്‍ സംഘടിപ്പിച്ച്‌ ആശുപത്രിയിലെത്തി.

Related post