IndiaKeralaLatest

ഓക്‌സിജന്‍ കിട്ടാതെയുള്ള മരണം കൂട്ടക്കൊല തന്നെ: അലഹബാദ് ഹൈക്കോടതി

“Manju”

അലഹബാദ്: ഓക്‌സിജന്‍ ക്ഷാമത്തില്‍ ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. കോവിഡ് രോഗികള്‍ക്കുള്ള ഓക്‌സിജന്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്യാതിരിക്കുന്നത് ക്രിമിനല്‍ നടപടിയാണ്. രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിക്കേണ്ടി വരുന്നത് കൂട്ടക്കൊലയില്‍ കുറഞ്ഞൊന്നുമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ലക്‌നൗ, മീററ്റ് ജില്ലകളില്‍ ഓക്‌സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടാണ് കോടതിയുടെ പരാമര്‍ശം. സംഭവത്തില്‍ കോടതി അന്വേഷണത്തിനും ഉത്തരവിട്ടു. സംസ്ഥാനത്തെ കോവിഡ് വ്യാപനവും ക്വാറന്റീന്‍ കേന്ദ്രങ്ങളുടെ അവസ്ഥയും ചൂണ്ടിക്കാണിച്ച്‌ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു ജസ്റ്റീസ് സിദ്ധാര്‍ത്ഥ് വര്‍മ്മ, ജസ്റ്റീസ് അജിത് കുമാര്‍ എന്നിവരുടെ ബെഞ്ചിന്റെ ഈ ഉത്തരവ്.
ശാസ്ത്രം വളേെരയേറെ പുരോഗമിച്ചു. ഹൃദയമാറ്റ, ബ്രെയിന്‍ ശസ്ത്രക്രിയകള്‍ വരെ ഈ നാളുകളില്‍ നടക്കുന്നു. എന്നിട്ടും എങ്ങനെയാണ് ഈ നിലയില്‍ ആളുകളെ മരിക്കാന്‍ വിടാന്‍ കഴിയുക? കോടതി ആരാഞ്ഞു. ഇത്തരം വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതില്‍ അന്വേഷണത്തിന് സംസ്ഥാന-ജില്ല ഭരണകൂടത്തോട് ആവശ്യപ്പെടുന്നില്ല. എന്നാല്‍ എല്ലാ ജില്ലകളിലെയും സ്ഥിതി ഏറെക്കുറെ സമാനമാണ്. ഇത്തരം വാര്‍ത്തകള്‍ പരിശോധിച്ച്‌ 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ലക്‌നൗ, മീററ്റ് ജില്ലാ കലക്ടര്‍മാര്‍ക്ക് :ോടതി നിര്‍ദേശം നല്‍കി.
അതിനിടെ, ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിയിലെത്തി. ഗുജറാത്തിലെ മുദ്രയില്‍ നിന്നും പ്രത്യേക ട്രെയിന്‍ പുറപ്പെട്ട് ഗ്രീന്‍ കോറിഡോറിലൂടെയാണ് ഓക്‌സിജന്‍ എക്‌സ്പ്രസ് ഡല്‍ഹിയിലെത്തിയതെന്ന് റെയില്‍വേമന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു

Related Articles

Back to top button