24 മണിക്കൂറിനിടെ ലോകത്ത് ഏഴര ലക്ഷം കൊവിഡ് കേസുകള്‍

24 മണിക്കൂറിനിടെ ലോകത്ത് ഏഴര ലക്ഷം കൊവിഡ് കേസുകള്‍

24 മണിക്കൂറിനിടെ ലോകത്ത് ഏഴര ലക്ഷം കൊവിഡ് കേസുകള്‍

“Manju”

ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഏഴര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി നാല്‍പത്തിയൊമ്ബത് ലക്ഷം പിന്നിട്ടു. 13,000ത്തിലധികം മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 32.40 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. യു എസില്‍ മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ നാല്‍പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5.92 ലക്ഷം പേര്‍ മരിച്ചു. പ്രതിദിന കൊവിഡ് കേസുകളില്‍ ഇന്ത്യയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു. നിലവില്‍ 34.47 ലക്ഷം പേര്‍ ചികിത്സയിലുണ്ട്. ആകെ മരണം 2.2ലക്ഷമായി ഉയര്‍ന്നു.രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഒരു കോടി നാല്‍പത്തിയെട്ട് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രാന്‍സാണ് തൊട്ടുപിന്നില്‍. രാജ്യത്ത് 56 ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഒരു ലക്ഷത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Related post