തമിഴ്നാട്ടില്‍ പ്രാണവായു കിട്ടാതെ 11 പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്ടില്‍ പ്രാണവായു കിട്ടാതെ 11 പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്ടില്‍ പ്രാണവായു കിട്ടാതെ 11 പേര്‍ക്ക് ദാരുണാന്ത്യം

“Manju”

ചെന്നൈ: രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് ഓക്സിജന്‍ ലഭിക്കാതെ മരിച്ചവരുടെ എണ്ണം ഉയരുന്നു. തമിഴ്നാട്ടില്‍ നിന്നാണ് പുതിയ ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ 11 പേരാണ് പ്രാണവായു കിട്ടാതെ മരിച്ചത്.

മരിച്ചവരില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരും മറ്റ് രോഗത്തിന് ചികിത്സയിലുള്ളവരുമുണ്ടെന്നാണ് വിവരം. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കൂറോളമാണ് ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം നേരിട്ടതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ബംഗളുരുവിലെയും കല്‍ബുര്‍ഗിയിലെയും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചിരുന്നു.

Related post