കോഴിക്ക് വില കുറയുന്നു

കോഴിക്ക് വില കുറയുന്നു

കോഴിക്ക് വില കുറയുന്നു

“Manju”

വൈത്തിരി: 240 രൂപ വരെ ഉയര്‍ന്ന കോഴിയിറച്ചി വില കുറയുന്നു. ഇന്നലെ ജില്ലയില്‍ പലയിടത്തും 120 മുതല്‍ 130 വരെയായിരുന്നു വില.
തമിഴ്‌നാട്ടില്‍ നിന്നും ഇപ്പോള്‍ ആവശ്യത്തിന് കോഴികളെത്തുന്നുണ്ടെന്ന് കോഴിക്കട ഉടമകള്‍ പറഞ്ഞു. ഈസ്റ്ററിനും വിഷുവിനും റംസാന്‍ തുടക്കത്തിലുമാണ് കോഴിവില ക്രമാതീതമായി ഉയര്‍ന്നത്.
തമിഴ്‌നാട്ടില്‍നിന്ന് കോഴി വരുന്നത് നിലച്ചതിനെ തുടര്‍ന്ന് ജില്ലയിലെയും സംസ്ഥാനത്തിെന്‍റ ഇതരഭാഗങ്ങളിലുള്ളതുമായ ഫാമുകള്‍ കോഴിക്ക് ക്ഷാമമുണ്ടാക്കി വില വര്‍ധിപ്പിച്ചുവെന്ന ആരോപണമുണ്ടായിരുന്നു. വില കുറഞ്ഞതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു

Related post