KeralaLatest

ബൈക്കിലെത്തിയ യുവാവ് ജ്വല്ലറിയില്‍ നിന്നു മാലയുമായി മുങ്ങി

“Manju”

ആലപ്പുഴ; ബൈക്കിലെത്തിയ യുവാവ് പകല്‍ ജ്വല്ലറിയില്‍ നിന്നു മാലയുമായി മുങ്ങി. ഇന്നലെ ഉച്ചയ്ക്ക് കടയില്‍ എത്തിയ യുവാവ് ഒരു പവന്റെ മാല ആവശ്യപ്പെട്ടു. മാല കൊടുത്തപ്പോള്‍ കഴുത്തിലിട്ടു നോക്കുകയുണ്ടായി. പിന്നെ, ഇയാളുടെ സുഹൃത്ത് റോഡിന്റെ എതിര്‍വശത്ത് സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

മുല്ലയ്ക്കല്‍ അമ്മന്‍കോവില്‍ സ്ട്രീറ്റില്‍ ലാലിയുടെ ഉടമസ്ഥതയിലുളള ലാലി ജ്വല്ലറിയില്‍ നിന്നാണ് മാല മോഷ്ട്ടിച്ചത്. സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നോര്‍ത്ത് പൊലീസിനു കൈമാറി. ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു കാത്തു നില്‍ക്കുന്നതും രണ്ടാമന്‍ പെട്ടെന്ന് ബൈക്കിന്റെ പിന്നില്‍ ഇരിക്കുന്നതും ബൈക്ക് പാഞ്ഞു പോകുന്നതുമായ വിഡിയോ ദൃശ്യങ്ങളാണു ലഭിച്ചിരിക്കുന്നത്.

Related Articles

Back to top button