KasaragodLatest

മുഖ്യമന്ത്രിക്കും അഷ്റഫിനും ഒരു ബോര്‍ഡ് മതി; കെ. സുരേന്ദ്രന്‍

“Manju”

കാസര്‍കോട്:സിപിഎം മഞ്ചേശ്വരത്ത് യുഡിഎഫിന് വോട് മറിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനും അഷ്റഫിനും അഭിവാദ്യം അര്‍പിച്ചു ഒരൊറ്റ ബോര്‍ഡ് മതി. 2016 ലെ തെരഞ്ഞെടുപ്പില്‍ 43,000 ല്‍ പരവും തദ്ദേശ തെരഞ്ഞെടുപ്പില്‍ 47,000 ല്‍ പരവും വോട് നേടിയ ഇടതുമുന്നണിക്ക് ഇപ്രാവശ്യം വോട്ട് കുറഞ്ഞു. പുതിയ വോടര്‍മാരെയും ചേര്‍ത്ത് 6000 ത്തോളം വോട്ടാണ് കുറഞ്ഞത്. ഇതില്‍ നിന്നും കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button