IndiaKeralaLatest

കോവിഡ് ദുരിതങ്ങള്‍ ഒഴിയുന്നില്ല ; കരളലിയുന്ന കാഴ്ചകള്‍

“Manju”

ഹൈദരാബാദ്: കോവിഡ് ബാധിച്ച്‌ റോഡില്‍ കിടന്ന് മരിക്കുന്ന പിതാവിന് അവസാനമായി ഒരു തുള്ളി വെള്ളം കൊടുക്കാന്‍ ശ്രമിക്കുന്ന മകളും അവളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വസ്ത്രത്തില്‍ പിടിച്ചുവലിക്കുന്ന അമ്മയും. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഈ ദാരുണ ദൃശ്യം. ആശുപത്രിയില്‍ അഡ്മിഷന്‍ കിട്ടാതെ വന്നതോടെ വഴിയില്‍ കിടന്ന 50കാരനാണ് ഈ ദാരുണാന്ത്യം.
വിജയവാഡയിലെ ശ്രീകാകുളം സ്വദേശിയാണ് മരിച്ച 50കാരന്‍. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ ഇയാളെ ഗ്രാമത്തില്‍ കയറ്റാന്‍ തയ്യാറായില്ല. ഗ്രാമത്തിനു പുറത്ത് വയലില്‍ ഒരു കുടില്‍കെട്ടി അതില്‍ കിടക്കാന്‍ ഗ്രാമീണര്‍ നിര്‍ദേശിച്ചൂ.
കുടിലിന്റെ മുറ്റത്ത് കിടന്ന് മരണവെപ്രാളം കാണിക്കുന്ന പിതാവിന് അവസാനമായി കുടിവെള്ളം നല്‍കാന്‍ 17കാരിയായ മകള്‍ ശ്രമിക്കുമ്ബോഴാണ് അമ്മ നിരുത്സാഹപ്പെടുത്തുന്നത്. മകള്‍ക്ക് കൂടി രോഗം പകരുമെന്ന് ഭയന്നാണ് അവര്‍ മകളെ തടയുന്നത്. ഒരു കുപ്പിയില്‍ വെള്ളം എടുത്ത് പിതാവിന്റെ അടുത്തേക്ക് ഓടിയ മകളെ അമ്മ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും അവള്‍ അത് വകവയ്ക്കാതെ പിതാവിന് വെളളം കൊടുക്കുകയാണ്.
മകള്‍ നല്‍കിയ വെളളം കുടിച്ച്‌ വൈകാതെ അയാള്‍ മരണമടഞ്ഞു. കുടുംബത്തിലെ മറ്റുള്ളവര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ടെന്നും ഈ ദൃശ്യം വീഡിയോയില്‍ പകര്‍ത്തി പുറത്തുവിട്ടയാള്‍ പറയുന്നു.

Related Articles

Back to top button