IndiaKeralaLatest

മുന്‍കേന്ദ്രമന്ത്രി ചൗധരി അജിത് സിംഗ് അന്തരിച്ചു

“Manju”

ചണ്ഡീഗഡ്: മുന്‍ കേന്ദ്രമന്ത്രിയുമായും ആര്‍എല്‍ഡി അദ്ധ്യക്ഷനുമായ ചൗധരി അജിത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ശ്വാസകോശ അണുബാധ തുടര്‍ന്നാണ് അദ്ദേഹത്തെ ചൊവ്വാഴ്ച ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 20 നാണ് അജിത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചത്.
മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിംഗിന്റെ മകനാണ് അജിത് സിംഗ്. നരസിംഹറാവു, മന്‍മോഹന്‍സിങ്, വാജ്‌പേയ് സര്‍ക്കാരുകളില്‍ അംഗമായിരുന്നു അദ്ദേഹം. നാലു കേന്ദ്രമന്ത്രിസഭകളില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചു. വ്യോമയാനം, കൃഷി, വാണിജ്യം, വ്യവസായം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

Related Articles

Back to top button