IndiaLatest

മുംബൈ താരങ്ങളെ പ്രത്യേക ചാര്‍ട്ടര്‍ ഫ്ലൈറ്റില്‍ നാട്ടിലെത്തിക്കും

“Manju”

മുംബൈ ;കോവിഡ് പശ്ചാത്തലത്തില്‍ ഐപിഎല്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ വിദേശതാരങ്ങള്‍ക്ക് പ്രത്യേക ചാര്‍ട്ടര്‍ ഫ്ലൈറ്റ് ഒരുക്കി മുംബൈ ഇന്ത്യന്‍സ്. മുംബൈ താരങ്ങള്‍ക്ക് മാത്രമായാണ് ഈ സര്‍വീസ്. 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയായ താരങ്ങളെ മാലിദ്വീപിലെത്തിക്കും. തുടര്‍ന്ന് പ്രത്യേക ചാര്‍ട്ടര്‍ ഫ്ലൈറ്റില്‍ താരങ്ങളെ അവരവരുടെ രാജ്യങ്ങളില്‍ എത്തിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് ട്വിറ്ററില്‍ അറിയിച്ചു.

താരങ്ങള്‍ക്ക് പുറമെ കോച്ചിങ് സ്റ്റാഫുകളെയും ചാര്‍ട്ടര്‍ ഫ്ലൈറ്റില്‍ സ്വന്തം രാജ്യങ്ങളില്‍ എത്തിക്കും. മുംബൈയുടെ പ്രധാന കോച്ച്‌ മഹേല ജയവര്‍ധനയെ നേരിട്ട് ശ്രീലങ്കയില്‍ എത്തിക്കും. ഐപിഎല്ലില്‍ താരങ്ങള്‍ക്കും സംഘത്തിനും കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഐപിഎല്ലിന്റെ 14-ാം സീസണ്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചത്.

Related Articles

Back to top button