KeralaLatest

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

“Manju”

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ആണ് ഇന്ന് യോഗം ചേരുന്നത്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പരാജയത്തില്‍ ഉയരുന്നത്.

യോഗത്തില്‍ നേതൃമാറ്റ വിഷയം ഉള്‍പ്പെടെ ചര്‍ച്ചയാകും. സമ്പൂര്‍ണ പൊളിച്ചെഴുത്ത് പാര്‍ട്ടിയില്‍ വേണമെന്ന നിലപാട് യോഗത്തില്‍ എ ഗ്രൂപ് കൈകൊള്ളുമെന്നാണ് അറിയുന്നത്. യോഗത്തില്‍ ഹൈക്കമാന്റ് പ്രതിനിധികളും പങ്കെടുക്കും. നേതൃയോഗം തെരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ സമിതിയെയും നിയോഗിച്ചേക്കും.
കെപിസിസി അധ്യക്ഷ സ്ഥാനത്തും നിയമസഭാ കക്ഷി നേതൃസ്ഥാനത്തും മാറ്റം വേണമെന്നാണ് ആവശ്യം. സമ്പൂര്‍ണ മാറ്റം സംഘടനയുടെ അടിത്തട്ട് മുതല്‍ വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എന്നാല്‍ ഇപ്പോള്‍ നേതൃമാറ്റം വേണ്ടെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. സംഘടനയ്ക്ക് ആവശ്യം പൊതുസമ്മതരും കാര്യ ശേഷിയുമുള്ള നേതാക്കളെയാണ്. സംഘടനാ തെരഞ്ഞെടുപ്പ് അതിനായി അനിവാര്യമാണെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button